Advertisement

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ ഏറ്റെടുക്കുമെന്ന് മധ്യപ്രദേശ് സർക്കാർ

May 13, 2021
Google News 2 minutes Read

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ സർക്കാർ സംരക്ഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഏറ്റെടുക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂർണമായും സർക്കാർ വഹിക്കും. ഇവർക്ക് പ്രതിമാസം 5000 രൂപയും റേഷനും നൽകും.

‘ഞങ്ങൾക്ക് അവരെ ഉപേക്ഷിക്കാനാകില്ല. ഞങ്ങളാണ് ഇവിടുത്തെ സർക്കാർ. മാതാപിതാക്കൾ നഷ്ടപ്പെട്ടവരെ ഞങ്ങൾ ഏറ്റെടുക്കും’. മുഖ്യമന്ത്രി പറഞ്ഞു.
ജോലി ചെയ്യാനോ മറ്റ് ബിസിനസ് തുടങ്ങാനോ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ലോൺ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മധ്യപ്രദേശിൽ പുതിയ 8,970 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 84 പേർ ബുധനാഴ്ച മരിച്ചു.

Story Highlights: covid death, govt will adopt chilldren in madhyapradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here