Advertisement

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം; എമർജൻസി ഹെൽപ് ലൈൻ തുറന്നു

May 13, 2021
2 minutes Read

ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി. പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എംബസി നിർദേശം നൽകി. അടിയന്തര സഹായത്തിന് +972549444120 എന്ന ഹെൽപ് ലൈൻ നമ്പറുംനൽകിയിട്ടുണ്ട്.

എമർജൻസി നമ്പറിൽ ബന്ധപ്പെടാനായില്ലെങ്കിൽ cons1.telaviv@mea.gov.in എന്ന ഐഡിയിൽ മെയിൽ അയക്കാം. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഏത് സാഹചര്യത്തിലും സഹായവും മാർഗനിർദേശവും നൽകാൻ തയാറാണെന്ന് എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.

മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയത്. അടിയന്തര ഘട്ടങ്ങളിൽ അല്ലാതെ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.

Story Highlights: indian embassy in israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top