ഇസ്രയേൽ-പലസ്തീൻ ഏറ്റുമുട്ടൽ; മരണം 74 ആയി

ഇസ്രയേൽ-പലസ്തീൻ ഏറ്റുമുട്ടലിൽ മരണം 74 ആയി. 67പാലസ്തീനികളും 7 ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 17 കുട്ടികളും 6 സ്ത്രീകളും ഒരു മുതിർന്നയാളും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട ഇസ്രയേലികളിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടൽ തുറന്ന യുദ്ധത്തിലേക്ക് പോകുമോ എന്ന ആശങ്കയാണ് ഐക്യരാഷ്ട്ര സംഘടന പങ്കുവച്ചത്.
ഇസ്രായേലിൽ സർജൻ്റ് ഒമർ തബീബും കൊല്ലപ്പെട്ടവരിൽ പെടുന്നു. ബുധനാഴ്ച പുലർച്ചെയാണ് ഒമർ തബീബ് കൊല്ലപ്പെട്ടത്.
അതേസമയം, ഇസ്രയേലിന് പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്നും ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കുന്നതായും ബെന്യമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ജോ ബൈഡൻ വ്യക്തമാക്കി.
ഹമാസ് നടത്തിയ ജെറുസലേമിലെയും ടെൽ അവീവിലെയും ആക്രമണങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രയേലിലെ ജനതയെ സംരക്ഷിക്കാൻ സഹായങ്ങൾ ചെയ്യുമെന്നും ബൈഡൻ പറഞ്ഞു. രാജ്യത്ത് എത്രയും വേഗം സമാധാനം പുനസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ഈജിപ്ത്, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളുമായും പലസ്തീൻ ഉദ്യോഗസ്ഥരുമായും അമേരിക്ക നടത്തിയ നയതന്ത്ര ഇടപെടലുകളെ കുറിച്ചും ബൈഡൻ നെതന്യാഹുവിനെ അറിയിച്ചു.
Story Highlights: Israel-Palestine conflict; death toll rises to 74
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here