ഝാർഖണ്ഡിൽ കർശന നിയന്ത്രണങ്ങൾ ഈ മാസം 27 വരെ നീട്ടി

ഝാർഖണ്ഡിൽ കർശന നിയന്ത്രണങ്ങൾ നീട്ടി. ഈ മാസം 27 വരെയാണ് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് നീട്ടിയത്. കൊവിഡ് കണക്കുകളിലെ വർധനവാണ് തീരുമാനത്തിനു കാരണം. ഇന്ന് വരെയാണ് നേരത്തെ നിയന്ത്രണങ്ങൾ തീരുമാനിച്ചിരുന്നത്. അതാണ് ഇപ്പോൾ 27 വരെ നീട്ടിയത്.
കൂടുതൽ കർശന നിയന്ത്രണങ്ങളാണ് പുതിയ നിർദ്ദേശങ്ങളിൽ ഉള്ളത്. സംസ്ഥാനത്തേക്ക് എത്തുന്നവർ 7 ദിവസത്തെ നിർബന്ധിത ക്വാറൻ്റീനിൽ കഴിയണം. 72 മണിക്കൂറിനുള്ളിൽ സംസ്ഥാനം വിടുന്നവർക്ക് ഈ നിബന്ധന ബാധകമല്ല. കല്യാണങ്ങളിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 11 ആക്കി കുറച്ചു. നേരത്തെ, 50 പേർക്ക് വിവാഹങ്ങളിൽ പങ്കെടുക്കാമായിരുന്നു.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ ഉന്നതോദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം നടത്തി. ഓക്‌സിജൻ, മരുന്ന് ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പ് വരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡാനന്തര രോഗമായ മ്യൂക്കോമൈക്കോസിസിനുള്ള മരുന്ന് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു.
Story Highlights: Jharkhand Extends Restrictions Till May 27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here