Advertisement

ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തിയതിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി കമല്‍ ഹാസന്‍

May 13, 2021
Google News 1 minute Read

കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍.ബിഹാറിലെയും ഉത്തർപ്രദേശിലെയും മൃതദേഹങ്ങള്‍ ഗംഗയുടെ തീരത്തായി ഒഴുക്കിയത്.96 മൃതദേഹങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഗംഗയില്‍നിന്നു കണ്ടെത്തിയത്.

20,000 കോടിയുടെ ‘നമാമി ഗംഗ’യില്‍ കൊവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങളെയും സംരക്ഷിക്കുന്നില്ല നദികളെയും സംരക്ഷിക്കുന്നില്ല,” എന്നാണ് കമല്‍ ഹാസന്‍ ട്വിറ്ററില്‍ എഴുതിയത്.

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാലു ലക്ഷം കടക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വാക്‌സിനേഷന്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ദ ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഈ വാര്‍ത്ത വലിയ പ്രാധാന്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാതെ ബന്ധുക്കള്‍ അലയുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here