Advertisement

യാത്രക്കാർ കുറവ്; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

May 13, 2021
Google News 1 minute Read

കൊവിഡ് വ്യാപനം മൂലം യാത്രക്കാർ കുറഞ്ഞതോടെ കൂടുതൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. കൊച്ചുവേളി-മൈസൂർ എക്സ്പ്രസ്, കൊച്ചുവേളി നിലമ്ബൂർ രാജ്യറാണി, അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഈ മാസം 15 മുതൽ 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്.

തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പർഫാസ്റ്റ് ട്രെയിനുകൾ, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, കൊച്ചുവേളി-ഇൻഡോർ, വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവീസുകളും നിർത്തിവെച്ചു.

അതേസമയം നേരത്തെ ദീർഘദൂര സർവീസ് ഉൾപ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിനുകൾ കൂടി റദ്ദാക്കിയിരുന്നു. ഈ മാസം അവസാനം വരെയായിരുന്നു താൽക്കാലിക റദ്ദാക്കൽ. പരശുറാം, മലബാർ, മാവേലി, അമൃത എന്നിങ്ങനെ വിരലിലെണ്ണാവുന്ന പ്രതിദിന ട്രെയിനുകൾ മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here