Advertisement

വിദേശ തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടിയുമായി നോർക്ക റൂട്ട്സ്

May 13, 2021
1 minute Read

വിദേശത്ത് നിന്നും മടങ്ങി വന്ന പലർക്കും അർഹമായ ആനുകൂല്യങ്ങൾ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിട്ടില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതോടെയാണ് നോർക്കയുടെ നടപടി. ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എമ്പസി വഴി പരിശ്രമിക്കുന്നുണ്ടെന്ന് നോർക്ക അറിയിച്ചു.

ആനുകൂല്യം ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയോടൊപ്പം പാസ്‌പോർട്ടിന്റെ കോപ്പി, വിദേശ തൊഴിൽ ദാതാവിന്റെ വിലാസവും ഫോൺ നമ്പറും അപേക്ഷകന്റെ നാട്ടിലെ വിലാസവും ഫോൺ നമ്പരും സഹിതം addlsec.norka@kerala.gov.in എന്ന ഇ മെയിലിൽ അയക്കണം. ആനുകൂല്യം ലഭിക്കേണ്ടവർ സംസ്ഥാനത്ത് സർക്കാർ രേഖകൾക്ക് അപേക്ഷിച്ചാൽ 15 ദിവസത്തിനകം അവ നൽകാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കിൽ അത് ഇതിൽ ഉൾപ്പെടില്ല.

കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യയിൽ നിന്നുള്ളവർ 1800 425 3939 എന്ന നമ്പറിലും, വിദേശത്തുള്ളവർ 00918 8020 12345 എന്ന നമ്പറിലും ബന്ധപ്പെടുക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top