Advertisement

ബ്രിട്ടന്റെ വക ഇന്ത്യയിലേക്ക് 1200 ഓക്‌സിജൻ സിലിണ്ടറുകൾ

May 13, 2021
Google News 1 minute Read

കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക് 1200 ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ച് ബ്രിട്ടൺ. രാജ്യം ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഘട്ടത്തിൽ വിവിധ ലോകരാജ്യങ്ങളാണ് ഇന്ത്യക്ക് സഹായവുമായി എത്തുന്നത്. ബ്രിട്ടന്റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്‌സിജൻ എത്തിച്ച ഖത്തർ എയർവേയ്‌സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു.

ബ്രിട്ടണിൽ നിന്ന് 1350 ഓക്‌സിജൻ സിലിണ്ടറുകൾ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും ഓക്‌സിജൻ കോൺസൻട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങൾ വിദേശ രാജ്യങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ അമേരിക്ക, ജർമനി തുടങ്ങിയ രാജ്യങ്ങളും കൂടുതൽ സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് പുതിയ 3,62,727 പുതിയ കേസുകളും 4,120 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

Story Highlights: covid 19,oxygen cylinder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here