Advertisement

പ്രത്യേക വിമാനം; സൗമ്യയുടെ മൃതദേഹം മറ്റന്നാള്‍ എത്തിക്കും

May 13, 2021
Google News 2 minutes Read

ഇസ്രയേലില്‍ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും. ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നാളെ രാത്രി ഡല്‍ഹിയില്‍ കൊണ്ടുവരും. ഇസ്രയേലിലെ അഷ്‌കലോൺ നഗരത്തിന് നേർക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം.ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്.അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്.

മലയാളി സൗമ്യ സന്തോഷിന്‍റെ ദാരുണ മരണം യുഎന് രക്ഷാസമിതിയെ അറിയിച്ച ഇന്ത്യ ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ അപലപിച്ചു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

അതേസമയം, സൗമ്യയുടെ മരണത്തോടെ ഇസ്രയേലിലെ മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്. ഇസ്രായേലിലെ ഇന്ത്യക്കാർ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്നും അവശ്യഘട്ടങ്ങളിൽ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: Soumya Santosh body will be brought the next day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here