തൃശൂര്‍ മെഡിക്കല്‍ കോളജ് ചുറ്റുവട്ടത്ത് തെരുവില്‍ അലയുന്ന ഒന്‍പത് പേര്‍ക്ക് കൊവിഡ്

തൃശൂര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് തെരുവില്‍ അലയുന്ന ഒന്‍പത് പേര്‍ക്ക് കൊവിഡ്. 150തോളം പേരെ നിരീക്ഷണത്തിലാക്കി. തദ്ദേശ സ്ഥാപനങ്ങളും മെഡിക്കല്‍ കോളജ് അധികൃതരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
കൊവിഡ് പോസിറ്റീവ് ആയവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നെഗറ്റീവ് ആയവരെ നഗരസഭയുടേയും പഞ്ചായത്തിന്റേയും ഡൊമിസിലിയറി സെന്ററുകളിലേക്ക് മാറ്റി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
മെഡിക്കല്‍ കോളജ് പരിസരത്ത് യാതൊരു കൊവിഡ് മാനദണ്ഡവും പാലിക്കാതെ നിരവധി പേര് അലഞ്ഞു തിരിയുന്നതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ബിജു കൃഷ്ണന്, നഗരസഭ – പഞ്ചായത്ത് അധികൃതര്‍, മെഡിക്കല്‍ കോളജ് പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
തൃശൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 3587 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 3562 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
Story Highlights: covid 19, thrissur medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here