കുസാറ്റ് പൊതുപ്രവേശന പരീക്ഷ മാറ്റിവച്ചു

കൊവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പൊതുപ്രവേശന പരീക്ഷ മാറ്റി. ജൂണ്‍ 12, 13, 14 തിയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സര്‍വകലാശാലയുടെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷയാണ് മാറ്റി വച്ചത്. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് അഡ്മിഷന്‍ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.
അതേസമയം യാത്രക്കാരുടെ കുറവ് മൂലം കേരളത്തിലൂടെയുള്ള കൂടുതല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി. ചെന്നൈ- ആലപ്പി എക്‌സ്പ്രസ്, എറണാകുളം -കാരയ്ക്കല്‍ എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, പുനലൂര്‍ – മധുരൈ പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.
ഈ മാസം 31 വരെയാണ് സര്‍വീസ് നിര്‍ത്തി വച്ചിട്ടുള്ളത്. നേരത്തെ കേരളത്തിലൂടെയുള്ള 33 ഓളം പ്രധാന ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കിയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറവായതിനാലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
Story Highlights: covid 19, cusat, entrance exam postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here