പലസ്തീൻ-ഇസ്രയേൽ സംഘർഷങ്ങളുടെ പേരിൽ ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങളും നടത്തരുതെന്ന് ഫ്രാൻസ് സർക്കാർ

പലസ്തീൻ ഇസ്രയേൽ സംഘർഷങ്ങളുടെ പേരിൽ ഒരു തരത്തിലുമുള്ള പ്രതിഷേധ പരിപാടികളും രാജ്യത്ത് നടത്തരുതെന്ന് ഫ്രാൻസ് ആഭ്യന്തര മന്ത്രി ജറാൾഡ് ഡർമാനിൻ.
‘ഇസ്രയേൽ-പലസ്തീൻ സംഘർഷങ്ങളുടെ പേരിൽ ഒരു പ്രതിഷേധങ്ങളും രാജ്യത്ത് നടത്തരുത്. പ്രതിഷേധങ്ങൾ നിരോധിക്കണമെന്ന് പൊലീസ് ചീഫിന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങൾ സ്വസ്ഥമായ പൊതുജീവിതത്തിന് തടസം നിൽക്കുന്നതാണ്’. ജറാൾഡ് ട്വിറ്ററിൽ കുറിച്ചു. ഫ്രാൻസിലെ ജൂത സമൂഹത്തിന് ആരാധനാലയങ്ങളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സംരക്ഷണം നൽകാൻ പൊലീസ് സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
Read Also : ബ്രസീലിൽ ഭരണകൂടത്തിനെതിരെ കറുത്ത വർഗക്കാരുടെ പ്രതിഷേധം
ഇസ്രയേലിന്റെ അക്രമങ്ങൾക്കെതിരെ വടക്കൻ ഫ്രാൻസിലെ ബാർബൈസിൽ ആക്ടിവിസ്റ്റുകൾ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. കണക്കുകൾ പ്രകാരം ഏകദേശം 5000ഓളം പലസ്തീൻ പൗരന്മാരാണ് ഫ്രാൻസിലുള്ളത്. ജൂവിഷ് ജനസംഖ്യ ഏറ്റവും അധികമുള്ള മൂന്നാമത്തെ രാജ്യമാണ് ഫ്രാൻസ്.
Story Highlights: ministry of interior in france
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here