Advertisement

ബ്രസീലിൽ ഭരണകൂടത്തിനെതിരെ കറുത്ത വർഗക്കാരുടെ പ്രതിഷേധം

May 14, 2021
Google News 1 minute Read

ബ്രസീലിൽ കറുത്ത വർഗക്കാരുടെ പ്രതിഷേധം. ബ്ലാക്ക് ബ്രസീലിയെൻസിനെതിരെ ഭരണകൂടം കൊടിയപീഡനങ്ങൾ നടത്തുകയാണെന്നും കറുത്ത വർഗക്കാരുടെ വംശഹത്യയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആരോപിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.

അടിമത്ത നിരോധനത്തിന്റെ വാർഷികം ആഘോഷിക്കുന്നത് തെറ്റായ ദിവസമാണെന്നും പ്രതിഷേധക്കാർ വാദിക്കുന്നുണ്ട്. ബ്രസീൽ സർക്കാർ ഔദ്യോഗിക രേഖകൾ പ്രകാരം ഇസബെല്ല രാജകുമാരി ഒപ്പിട്ട അടിമത്ത നിരോധന കരാർ 1888ന്റെ ഓർമ ദിനമായാണ് അടിമത്ത നിരോധനത്തിന്റെ വാർഷികം ആഘോഷിക്കുന്നത്. എന്നാൽ കറുത്ത വർഗക്കാരുടെ പോരാളിയും അടിമത്തിനും വർഗീയതക്കുമെതിരെ പ്രതികരിച്ചതിന് കൊലചെയ്യപ്പെട്ട സുമ്പി എന്ന നേതാവിനെ വധിച്ച ദിവസമായ നവംബർ 20നാണ് ബ്ലാക്ക് ബ്രസീലിയൻസ് അടിമത്ത നിരോധന ദിനമായി ആഘോഷിക്കുന്നത്. സർക്കാർ രേഖകൾ തെറ്റാണെന്നും സുമ്പിയുടെ ചരമദിനത്തിലാണ് അടിമത്ത നിരോധന ദിനം ആഘോഷിക്കേണ്ടതെന്നും പ്രതിഷേധക്കാർ വാദിക്കുന്നു.

Read Also : ഉയിഗിറുകളുടെ വംശഹത്യ; നിർബന്ധിത പദ്ധതികളുമായി ചൈന

‘എന്നെ കൊല്ലരുത്. നിങ്ങളിലെ വർണവെറിയെ കൊല്ലൂ’ എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് റിയോ ഡി ജനീറോ തെരുവുകളിലേക്കിറങ്ങിയത്. പൊീസ് പീഡനങ്ങളിലൂടെ കറുത്ത വർഗ്ഗക്കാരെ പ്രസിഡന്റ് വംശഹത്യ ചെയ്യുകയാണെന്നും സമരക്കാർ മുദ്രാവാക്യമുയർത്തി.

28 ബ്ലാക്ക് ബ്രസീലിയൻസിനെയാണ് കഴിഞ്ഞയാഴ്ച റിയോ ഡി ജനീറോവിലെ ഒരു ചേരിയിൽ പോലീസ് വെടിവെച്ചു കൊന്നത്. ലഹരി കടത്താൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു നിറയൊഴിക്കൽ. ഈ സംഭവത്തിനെതിരെയും ബ്രസീലിൽ പ്രതിഷേധങ്ങൾ ശക്തമാണ്.

Story Highlights: black people protest brazil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here