Advertisement

കേരളത്തിന് വേണ്ട വാക്സിൻ എപ്പോൾ നൽകുമെന്ന് വ്യക്തമാക്കണം; കേന്ദ്രസർക്കാരിനോട് ഹൈക്കോടതി

May 14, 2021
Google News 2 minutes Read

കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ മറുപടി നൽകണം. വാക്‌സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

കേരളത്തിന് കിട്ടിയ വാക്സിൻ ഡോസുകൾ വളരെ കുറവാണെന്നും കേരളത്തിന് അനുവദിച്ച വാക്സിന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു. ഇപ്പോഴത്തെ രീതിയിൽ വാക്‌സിൻ നൽകിയാൽ മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കാൻ കുറഞ്ഞത് 2 വർഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് സംസ്ഥാനത്തിന് വേണ്ട വാക്സിൻ മുഴുവൻ എപ്പോൾ നൽകാനാവുമെന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു.

Story Highlights: High court asks to central Govt How much time needed for covid vaccine distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here