വടക്കന്‍ ജില്ലകളിൽ കടലാക്രമണം രൂക്ഷം

വടക്കന്‍ ജില്ലകളിലെ തീരദേശമേഖലകളില്‍ രൂക്ഷമായ കടലാക്രമണം. കോഴിക്കോട് തോപ്പയില്‍, ഏഴു കുടിക്കല്‍, കാപ്പാട്, എന്നീ പ്രദേശങ്ങളിലാണ് കടലാക്രമണം.വ്യാഴാഴ്ച രാവിലെ മുതല്‍ ഇവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്.
പ്രദേശത്തെ മുപ്പതോളം വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൊയിലാണ്ടി ഏഴു കുടിക്കല്‍ ബീച്ചില്‍ 45 മീറ്ററോളം നീളത്തില്‍ റോഡ്, കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു.
വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറ മുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍ വരെ കടലാക്രമണം രൂക്ഷമാണ്. പ്രദേശത്ത് നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീണു. തീരപ്രദേശത്തെ കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കേരളത്തിൽ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ടും.കോഴിക്കോട്,മലപ്പുറം,പാലക്കാട്,വയനാട്,കോട്ടയം,ഇടുക്കി തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here