Advertisement

കിറ്റ് വിതരണം അടുത്ത മാസവും തുടരും; സാമൂഹ്യ സുരക്ഷ പെൻഷൻ ഉടൻ നൽകും – മുഖ്യമന്ത്രി

May 14, 2021
Google News 0 minutes Read

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് വിതരണം പുരോഗമിക്കുന്നു. മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം വേഗത്തിൽ നൽകും. ക്ഷേമ നിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് 1000 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക്ഷേമ നിധി സഹായം ലഭിക്കാത്ത ബി.പി.എൽ കുടുംബങ്ങൾക്ക് ഒറ്റ തവണയായി ആയിരം രൂപ നൽകും. അംഗൻവാടി ജീവനക്കാർക്ക് ശമ്പളം
മുടങ്ങാതെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയിലൂടെ വായ്പ മുൻകൂർ ആയി നൽകും. 76 കോടി രൂപ അയൽക്കൂട്ടങ്ങൾക്ക് നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here