കൊഴിഞ്ഞുപോക്ക് തുടരുന്നു; മക്കൾ നീതി മയ്യത്തിൽ വീണ്ടും രാജി

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിൽ രാജി തുടരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ട് പേർ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു.
മുൻ ഐഎഎസ് ഓഫീസർ സന്തോഷ് ബാബു, പരിസ്ഥിതി പ്രവർത്തക പത്മപ്രിയ എന്നിവർ ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വളഞ്ചേരിയിൽ നിന്നുള്ള സ്ഥാനാർത്ഥിയായിരുന്നു സന്തോഷ് ബാബു. മധുരവോയൽ സ്ഥാനാർത്ഥായിരുന്നു പത്മപ്രിയ. പാർട്ടിക്ക് ഭാവുകങ്ങൾ നേരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു പത്മപ്രിയയുടെ രാജി.
കമലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് കഴിഞ്ഞ ആഴ്ച പത്തോളം പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി തുടരുന്നത്. പാർട്ടി ജനറൽ സെക്രട്ടറിമാരായ എ.ജി.മൗര്യ, ഉമാദേവി, സി.കെ.കുമാരവേൽ, എം.മുരുകാനന്ദം, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുരേഷ് അയ്യർ എന്നിവരും കഴിഞ്ഞയാഴ്ച പാർട്ടി വിട്ടിരുന്നു. ജനാധിപത്യ രീതിയിൽ നിന്ന് മക്കൾ നീതി മയ്യം വ്യതിചലിക്കുന്നുവെന്നാണ് രാജിവക്കുന്നവരുടെ പ്രധാന ആരോപണം.
Story Highlights: members resign from kamal hasan’s ,MNM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here