മഴ മുന്നറിയിപ്പ്; തെക്കൻ ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു

ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. അതേസമയം, നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്.
ആലപ്പുഴ മുതൽ വയനാട് വരെ ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ തീവ്രത പ്രാപിക്കാനാണ് സാധ്യത. പതിനാറാം തീയതിയോടെ ന്യൂനമർദം ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെ സഞ്ചാര പാതയിൽ വ്യക്തത ഉണ്ടാകും. ഗുജറാത്ത് തീരത്ത് കരതൊടുമെന്നാണ് നിലവിലെ സൂചന. വരും മണിക്കൂറുകളിൽ മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
Story Highlights: rain kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here