Advertisement

പണിയെടുക്കുന്നവർക്കെ തെറ്റ്പറ്റൂ; വിശദീകരണവുമായി അനുപം ഖേർ

May 14, 2021
Google News 0 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിമർശനത്തിൽ മലക്കം മറിഞ്ഞ് ബോളിവുഡ് നടൻ അനുപം ഖേർ. പണിയെടുക്കുന്നവർക്ക് മാത്രമാണ് തെറ്റുകൾ സംഭവിക്കുന്നത്. അല്ലാത്തവർ മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞ് ജീവിതം അവസാനിപ്പിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒന്നാം എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയത് മുതൽ അനുപം ഖേർ നിരവധി തവണ നരേന്ദ്ര മോദിയെ പ്രശംസിച്ചിരുന്നു. എന്നാൽ കൊവിഡ് രണ്ടാം തരംഗം നേരിടുന്നത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയത് വലിയ ചർച്ചയായി. മോദിക്ക് ഇമേജാണ് മുഖ്യമെന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. കൊവിഡിൽ ഇന്ന് രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കുറ്റപ്പെടുത്തി. ഇമേജ് നിർമ്മാണത്തേക്കാൾ ജീവന് പ്രാധാന്യമുണ്ടെന്ന് സർക്കാർ മനസ്സിലാക്കേണ്ട സമയമാണിതെന്നും അനുപം ഖേർ വിമർശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here