Advertisement

വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് നിർബന്ധമില്ല; സുപ്രധാന ഇളവുമായി അമേരിക്ക

May 14, 2021
Google News 1 minute Read

അമേരിക്കയിൽ ഇനിമുതൽ കൊവിഡ് വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് നിർബന്ധമില്ല. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. സിഡിസിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

വാക്‌സിൻ എടുത്തവർ സാമൂഹിക അകലവും പാലിക്കണമെന്നില്ല. 2020 ജനുവരിയിലാണ് അമേരിക്കയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ബൈഡൻ അധികാരത്തിലെത്തിയ ശേഷം കൊവിഡ് പ്രതിരോധത്തിന് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുകയും നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തിരുന്നു. ഇക്കാലയളവിന് ശേഷം ഇപ്പോഴാണ് രാജ്യത്ത് മാസ്‌ക് വക്കുന്നത് അടക്കമുള്ള മാനദണ്ഡത്തിൽ അയവുവരുത്തുന്നത്. സാധാരണ ജീവിതത്തിലേക്ക് രാജ്യം മടങ്ങുന്നതിന്റെ സൂചനകൾ കൂടിയാണ് പുതിയ നിർദേശം.

അതേസമയം അമേരിക്കയിൽ കൊവിഡ് വാക്‌സിൻ എടുത്തവരുടെ എണ്ണം 154 മില്ല്യൺ കവിഞ്ഞു. വാക്‌സിൻ വിതരണം കഴിഞ്ഞ നാലാഴ്ചകൾക്കുള്ളിൽ 36 ശതമാനമായി കുറഞ്ഞു. 12 മുതൽ 15 വയസ് വരെ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാനാണ് അധികൃതർ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്.

Story Highlights: covid 19, health ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here