കൊവിഡ് വാക്സിനേഷൻ പദ്ധതി;100 ബില്യൺ ചെലവഴിക്കാനൊരുങ്ങി ഉത്തർപ്രദേശ്

വാക്സിൻ വാങ്ങാൻ 100 ബില്യൺ ചെലവഴിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. റഷ്യയുടെ സ്പുട്നിക് V നിർമ്മാതാക്കളുമായും ഫൈസർ കമ്പനിയുമായും ഉത്തർപ്രദേശ് സർക്കാർ ചർച്ച നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. അതേത്തുടർന്ന് പല സംസ്ഥാനങ്ങളും വാക്സിനേഷൻ നിർത്തിവെച്ചിരിക്കുന്ന സാഹചര്യവുമുണ്ട്.
ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, എന്നീ കമ്പനികളുമായി ചർച്ച നടത്തിയതായി സംസ്ഥാന വക്താവ് നവ്നീത് സെഹ്ഗാൾ പറഞ്ഞു. ആഗോള ടെണ്ടറിലൂടെ വാക്സിൻ വാങ്ങാനാണ് ശ്രമമെന്നും ജോൺസൺ ആന്റ് ജോൺസൺ കമ്പനി വാക്സിൻ വാങ്ങാനുള്ള ടെണ്ടറിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായി ഇ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും സെഹ്ഗാൾ വ്യക്തമാക്കി.
Story Highlights: Uttar pradesh will spend 100 billion for covid vaccination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here