Advertisement

70% പേർക്കും രോഗം ; ബിഹാറിലെ ​ഗ്രാമത്തിൽ മരണം ഉയരുന്നു

May 14, 2021
Google News 2 minutes Read

ബിഹാറിൽ കൊവിഡ് രോഗികളുടെയും കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെയും എണ്ണംകൂടി വരുകയാണ്. കൈമൂർ ജില്ലയിലെ ബംഹാർ ഖാസ്​ ഗ്രാമത്തിലെ കൊവിഡ് രോ​ഗികളുടെ എണ്ണം, യഥാർത്ഥ കണക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യം ഉയർത്തുകയാണ്.

കൈമൂർ ജില്ലയിൽ 23 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന ആരോ​ഗ്യ വകുപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബംഹാർ ​ഗ്രാമത്തിൽ കഴിഞ്ഞ 25 ദിവസത്തിനിടെ മരിച്ചത് 34 പേരാണ്. ഇവിടുത്തെ 70 % പേരും രോ​ഗബാധിതരായെന്നാണ് റിപ്പോർട്ട്.

മരിച്ചവരിൽ ചിലർക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. മിക്കവർക്കും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചിലരാകട്ടെ കൊവി‍ഡ് പരിശോധനാ ഫലം പുറത്തുവരും മുമ്പ് മരിച്ചുവെന്ന് ​ഗ്രാമവാസികൾ പറയുന്നു. ടൈഫോയ്ഡ് മലേറിയ തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത്. അതിനാൽ രോ​ഗം കണ്ടെത്താൻ കഴിയുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

Story Highlights: Villagers at bihar say 70% People Sick But Few Covid Tests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here