യുസ്‌വേന്ദ്ര ചഹലിന്റെ മാതാപിതാക്കൾക്ക് കൊവിഡ്

ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹലിൻ്റെ മാതാപിതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചഹലിൻ്റെ ഭാര്യ ധനശ്രീ വർമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങളുള്ള പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉള്ള മാതാവ് വീട്ടിൽ തന്നെ ക്വാറൻ്റീനിൽ കഴിയുകയാണെന്നും ധനശ്രീ വർമ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ധനശ്രീ വർമ ഇക്കാര്യങ്ങൾ അറിയിച്ചത്.
‘ഇപ്പോൾ ഭർത്താവിൻറെ അച്ഛനും അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. അമ്മായി വീട്ടിലും അമ്മാവൻ ആശുപത്രിയിലുമാന്. ഞാൻ ആശുപത്രിയിൽ അവർക്കൊപ്പമുണ്ടായിരുന്നു. അവിടെ ഒരുപാട് പേർ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്നത് നേരിൽ കാണാനിടയായി. അതുകൊണ്ട് കുടുംബത്തെ ആലോചിച്ച് ദയവു ചെയ്ത് എല്ലാവരും വീടുകളിൽ തന്നെ തുടരണം. കുടുംബത്തെ സംരക്ഷിക്കണം’-ധനശ്രീ കുറിച്ചു.
തൻ്റെ അമ്മയ്ക്കും സഹോദരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു എന്നും അവർ വ്യക്തമാക്കി. ഇരുവരും വൈറസ് മുക്തരായെങ്കിലും അമ്മായിയെയും അമ്മാവനെയും കൊവിഡ് ബാധിച്ച് നഷ്ടപ്പെട്ടു എന്നും ധനശ്രീ കുറിച്ചു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർപി സിംഗിൻ്റെ പിതാവ് ശിവ പ്രസാദ് സിംഗ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പീയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ ചൗള, രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കരിയയുടെ പിതാവ് കഞ്ജിഭായ് സക്കരിയ എന്നിവരുടെയൊക്കെ പിതാക്കന്മാർ കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടിരുന്നു.
Story Highlights: yuzvendra chahal’s parents tested covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here