ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകുന്ന ചിത്രം നൈജീരിയയിലേത്; ഇന്ത്യ, ഇസ്രായേലിനെ മാതൃകയാക്കണമെന്ന് കങ്കണ
ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകുന്ന ചിത്രങ്ങൾ ഇന്ത്യയിലേതല്ല മറിച്ച് നൈജീരിയയിലേതാണെന്ന് നടി കങ്കണ റണാവത്ത്. കൊവിഡ് സമയത്ത് രാജ്യത്തെ കുറച്ച് കാണിക്കാനുള്ള ചിലരുടെ പ്രവൃത്തിയാണിതെന്നും കങ്കണ കുറ്റപ്പെടുത്തി. ഇന്ത്യ, ഇസ്രായേലിനെ കണ്ട് പഠിക്കണമെന്നും, രാജ്യത്തെ വിദ്യാർത്ഥികൾ മുഴുവൻ പട്ടാളത്തിൽ ചേരേണ്ടത് നിർബന്ധമാക്കണമെന്നും നടി പറഞ്ഞു.
ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും യുദ്ധമായാലും, ധൈര്യം നഷ്ടപ്പെടരുതെന്ന് കങ്കണ ഉപദേശിക്കുന്നു. ഇന്ത്യയിൽ മഹാമാരിയോ യുദ്ധമോ എന്ത് സംഭവിച്ചാലും, കുറച്ച് പേർ തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നിൽക്കും. രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യുമെന്നും നടി കുറ്റപ്പെടുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here