Advertisement

കോണ്‍ഗ്രസിന് സമഗ്രമായ മാറ്റം ആവശ്യം: മാത്യു കുഴല്‍നാടന്‍

May 15, 2021
Google News 1 minute Read
Thomas Isaac should answer the questions; Mathew Kuzhalnadan

കോണ്‍ഗ്രസിന് സമഗ്രമായ മാറ്റം ആവശ്യമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. തിരുത്തല്‍ വേണമെന്നും കോണ്‍ഗ്രസ് ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് മാറണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ആഴത്തില്‍ വിലയിരുത്തണം. ജംബോ കമ്മിറ്റികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തു. കോണ്‍ഗ്രസിന്റെ നാശത്തിനായിരുന്നു ജംബോ കമ്മിറ്റികളെന്നും കുഴല്‍നാടന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

തലമുറ മാറ്റം അനിവാര്യമാണ്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്നും മാത്യു കുഴല്‍നാടന്‍. പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നവര്‍ നേതൃനിരയില്‍ വരണം. ഗ്രൂപ്പും സാമുദായിക സമവാക്യവും നോക്കരുതെന്നും മാത്യു കുഴല്‍നാടന്‍. ആത്മവിശ്വാസം ഉണര്‍ത്തുന്ന നേതൃത്വം വരണം. എല്ലാ പ്രായത്തിലുമുള്ള കഴിവുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: mathew kuzhalnadan, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here