Advertisement

വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വിവരങ്ങൾ ചോർത്തി വ്യാജ ആപ്ലിക്കേഷനുകൾ; മുന്നറിയിപ്പുമായി സി.ഇ.ആർ.ടി-ഇൻ

May 15, 2021
Google News 0 minutes Read

കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് മുന്നറിയിപ്പ് നൽകുന്നത്. രജിസ്‌ട്രേഷന്റെ പേരിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്‌വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം.

രജിസ്‌ട്രേഷൻ നടത്തുന്നത് ഔദ്യോഗിക കൊവിൻ സൈറ്റുകളിലോ, ആപ്പുകളിലോ ആണെന്ന് ഉറപ്പാക്കണം. വൈറൽ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നത്. എസ്.എം.എസിലുണ്ടാകുന്ന ലിങ്കിൽ ക്ലിക്കിൽ ചെയ്യുന്നതോടെ ചില ആപ്പുകൾ ഫോണുകളിൽ ഇൻസ്റ്റാൾ ആവുകയും വിവരങ്ങൾ ചോർത്തുകയുമാണ് ചെയ്യുന്നത്.

കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷനുകൾ നടത്താമെന്ന് വ്യാജമായി അവകാശപ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്നുകൾ, ഇ മെയിലുകൾ, എസ്.എം.എസുകൾ, ഫോൺ കോളുകൾ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here