നടൻ രാജൻ പി ദേവിന്റെ മരുമകളുടെ മരണം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി. രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്ക വെമ്പായത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. ഗാര്‍ഹിക പീഡനം ആരോപിച്ച് അവരുടെ സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം നല്‍കാന്‍ കമ്മിഷന്‍ തിരുവനന്തപുരം റൂറല്‍ എസ്.പി.യോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ വെമ്പായത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉണ്ണിയുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഉണ്ണി തന്നെ നിരന്തരം മർദ്ദിക്കുമായിരുന്നു എന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. പ്രിയങ്കയെ ഉണ്ണി മർദ്ദിക്കുന്ന വിഡിയോ കുടുംബം പുറത്തുവിട്ടിരുന്നു.
അതേസമയം, നേരത്തെ പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ഉണ്ണിയോ രാജൻ പി ദേവിൻ്റെ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Story Highlights: rajan p dev daughter in law death wc takes case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here