Advertisement

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; തിങ്കളാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധം

May 15, 2021
Google News 1 minute Read
ration shop

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യം. റേഷന്‍ വ്യാപാരികള്‍ക്ക് കൊവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കണം. അവരുടെ ആശ്രിതര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണം.

22 റേഷന്‍ കട ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും ആയിരക്കണക്കിന് റേഷന്‍ വ്യാപാരികളും ജീവനക്കാരും കൊവിഡ് ബാധിതരായെന്നും റേഷന്‍ വ്യാപാരികളുടെ സംഘടന പറയുന്നു. ഒരു ദിവസം 100- 150 ആളുകളാണ് റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നത്. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നു. തങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ വേണമെന്നും വ്യാപാരികളുടെ ആവശ്യം.

അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് സെക്രട്ടറി സിവില്‍ സപ്ലൈസ് മേധാവിക്കും
കത്ത് നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടിയില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്നും വ്യാപാരികള്‍. ലോക്ക് ഡൗണില്‍ ആളുകള്‍ കൂടുതല്‍ റേഷന്‍ കടയെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ ഇവരുടെ സമരം ആശങ്ക സൃഷ്ടിക്കുന്നു.

Story Highlights: ration shop, strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here