എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് റസാഖ് മൗലവിയെ നീക്കി

എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിയെ തൽസ്ഥാനത്ത് നിന്ന് നീക്കി. എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്റ്ററുടെ പ്രസ്താവനക്കെതിരെ പരസ്യ പ്രതിഷേധവുമായി റസാഖ് മൗലവി രംഗത്തെത്തിയിരുന്നു.
പാലായിലെ സ്ഥാനാർത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് പീതാംബരൻ മാസ്റ്റർ നടത്തിയ പ്രസ്ഥാവന തികച്ചും വ്യക്തിപരമാണെന്നായിരുന്നു റസാഖ് മൗലവിയുടെ പരാമർശം. ഇതേ തുടർന്ന് റസാഖ് മൗലവിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയെങ്കിലും മറുപടി നൽകാൻ റസാഖ് മൗലവി തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് റസാഖ് മൗലവിയെ നീക്കിയത്.
Story Highlights: razak moulavi removed from ncp general secy post
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here