ടൗട്ടേ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലികാറ്റായി മാറും : ഡോ.പി.സതിദേവി ട്വന്റിഫോറിനോട്

ടൗട്ടേ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലികാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ പ്രവാചന വിഭാഗം മേധാവി ഡോ.പി.സതിദേവി ട്വന്റിഫോറിനോട്.
ടൗട്ടേ ചുഴലിക്കറ്റ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. മെയ്18 ന് ചുഴലിക്കാറ്റ് പോർബന്തറിനും – നലിയ്ക്കും ഇടയിൽ കര തൊടുമെന്ന് സതിദേവി പറഞ്ഞു. കേരളത്തിൽ ഉൾപ്പെടെയുള്ള മേഖലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ പ്രവാചന വിഭാഗം മേധാവി അറിയിച്ചു.
അതിതീവ്ര മഴയ്ക്ക് പുറമെ സംസ്ഥാനത്ത് വളരെ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നും അടുത്ത ആറ് ദിവസം വരെ മഴ തുടരുമെന്നും സതിദേവി അറിയിച്ചു.
അതിതീവ്ര ചുഴലി കാറ്റ് വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായി ഡോ.പി.സതിദേവി കൂട്ടിച്ചേർത്തു.
Story Highlights: tauktae cyclone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here