‘കേന്ദ്ര സർക്കാരിന്റെ അലംഭാവം വിനയായി’; രൂക്ഷ വിമർശനവുമായി ആർഎസ്എസ്

കേന്ദ്രസർക്കാർ കൊവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം കാട്ടിയ അലംഭാവം വിനയായെന്ന വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാരും പൊതുജങ്ങളും, അധികാരികളും അലംഭാവം കാണിച്ചെന്നും അതിനാലാണ് രാജ്യം ഇപ്പോൾ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ യുക്തിയില്ലാത്ത പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണം. ഇപ്പോൾ മൂന്നാം തരംഗത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സ്വയം ഭയപ്പെടേണ്ടതില്ലെന്നും, സ്വയം തയ്യാറെടുക്കുകയാണ് വേണ്ടതെന്നും മോഹൻ ഭഗവത് പറഞ്ഞു.
അതേസമയം, സംസ്ഥാനങ്ങള്‍ കൊവിഡ് കണക്കുകള്‍ കുറച്ചുകാട്ടരുതെന്നും കണക്കുകൾ സംസ്ഥാനങ്ങൾ സുതാര്യമായി റിപ്പോർട്ട് ചെയ്യണമെന്നും ഉന്നതതല കോവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. കൂടാതെ ഗ്രാമ പ്രദേശങ്ങളിലെ ആരോഗ്യമേഖല ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഗ്രാമീണ മേഖലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് നടപടിയെടുക്കണമെന്നും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഉപയോഗിക്കാന്‍ ഗ്രാമീണമേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണമെന്നും മോദി നിര്‍ദേശം നൽകി.
Story Highlights: Third wave covid – Mohan bhagwat rss about Central GOVT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here