Advertisement

ബംഗളൂരുവിൽ സഞ്ചരിക്കുന്ന ഓക്സിജന്‍ പാർലറുകള്‍; നിരത്തിലിറങ്ങി ബിബിഎംപി ബസുകള്‍

May 16, 2021
Google News 1 minute Read

ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ബംഗളൂരുവില്‍ പ്രാണവായുവിനായി വലയുന്നവർക്ക് വലിയ ആശ്വാസമായി സഞ്ചരിക്കുന്ന ഓക്സിജന്‍ പാർലറുകളൊരുക്കി അധികൃതർ. കൊവിഡ് ബാധിച്ച് ഓക്സിജൻ ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ബിബിഎംപിയുടെ ബസുകളാണ് മൊബൈൽ ഓക്സി ബസുകളാക്കി നിരത്തിലിറക്കിയിരിക്കുന്നത്. ഫൗണ്ടേഷന്‍ ഇന്ത്യയുമായി ചേർന്നാണ് മൊബൈല്‍ ഓക്സിജന്‍ ബസുകൾ ബിബിഎംപി നിരത്തിലിറക്കിയത്.

ആവശ്യക്കാർ ഫോണില്‍ ബന്ധപ്പെട്ടാല്‍ നഗരത്തില്‍ ഏറ്റവും അടുത്ത് എവിടെയുണ്ടെന്നറിയിക്കും. ഒരേസമയം 8 പേർക്ക് വരെ ഓക്സിജന്‍ നല്‍കും. എല്ലാ സഹായങ്ങൾക്കും ആരോഗ്യ പ്രവർത്തകർ ബസിലുണ്ടാകും.പഴയ ബസുകളാണ് ഓക്സി ബസാക്കി മാറ്റുന്നത്. ആദ്യത്തെ ബസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി യെദ്യൂരപ്പ നിർവഹിച്ചു. വിവിധ സർക്കാർ ആശുപത്രികളുടെ സമീപത്താണ് ബസുകൾ നിർത്തിയിടുക. കർണാടകയിലെ മറ്റ് ജില്ലകളെ താരതമ്യം ചെയ്യുമ്പോൾ ബംഗളൂരു നഗരത്തിൽ ആണ് കൊവിഡ് പോസിറ്റീവ് കേസുകളും മരണനിരക്കും കൂടുതൽ.

Story Highlights: Bangaluru BBMP oxygen parlour bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here