Advertisement

കൊവിഡ് രോഗികള്‍ക്ക് ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന് നിര്‍ദേശം

May 16, 2021
Google News 1 minute Read
aadar uadai

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ കൊവിഡ് രോഗികള്‍ക്ക് സേവനങ്ങള്‍ നിഷേധിക്കരുതെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ). വാക്‌സിനേഷന്‍, മരുന്ന്, ആശുപത്രി അഡ്മിഷന്‍, ചികിത്സ എന്നിവ ആധാറിന്റെ അടിസ്ഥാനത്തിലാക്കരുതെന്നും നിര്‍ദേശം.

Read Also : കൊവിഡ് വാക്‌സിനേഷൻ ആശുപത്രികളിൽ നിന്ന് മാറ്റി കർണാടക സർക്കാർ

ഏതെങ്കിലും സേവനങ്ങള്‍ നിഷേധിക്കാനുള്ള മാനദണ്ഡമായി ആധാറിനെ ദുരുപയോഗം ചെയ്യരുതെന്നും അതോറിറ്റി. ആധാര്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാല്‍ വാക്‌സിനേഷനും മറ്റ് അടിയന്തര സേവനങ്ങളും കൊവിഡ് രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ നിര്‍ദേശം. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വാക്‌സിനേഷനോ മരുന്നോ മറ്റ് ചികിത്സകളോ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

ആധാര്‍ ആക്ടിന്റെ ഏഴാം സെക്ഷന്‍ പ്രകാരം ഇക്കാര്യം യുഐഎഡിഐ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. 2017ല്‍ ഇതിന്‍പ്രകാരം ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പെന്‍ഷന്‍ പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ബന്ധപ്പെട്ട വകുപ്പിന് മറ്റു മാര്‍ഗങ്ങളിലൂടെ വ്യക്തിയെ തിരിച്ചറിയാനുള്ള രേഖകള്‍ നല്‍കാമെന്നും ഇതില്‍ പറയുന്നു.

Story Highlights: covid 19, aadhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here