ഹരിയാനയില്‍ കര്‍ഷകര്‍ മുഖ്യമന്ത്രിയെ തടഞ്ഞു; ലാത്തിച്ചാര്‍ജിൽ നിരവധിപേർക്ക് പരിക്ക്

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെതിരെ സമരം ചെയ്ത കർഷകർക്ക് നേരെ ലാത്തിചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. നൂറുകണക്കിനാളുകളാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്.ഹരിയാനയിലെ ഹാൻസി നഗരത്തിലായിരുന്നു പ്രതിഷേധം.
മനോഹർലാൽ ഖട്ടർ കൊവിഡ് ആശുപത്രിയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. പൊലിസ് ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം കേന്ദ്ര സർക്കാരിന്റെ കർഷക നയത്തിനെതിരെ ഡൽഹിയിലെ അതിർത്തികളിൽ സമരം തുടരുകയാണ്. സമരത്തിൽ ഹരിയാന,പഞ്ചാബ് ,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം ആളുകളും.
Story Highlights: Farmers protesting against Haryana CM Manohar Lal Khattar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here