Advertisement

സൗമ്യ സന്തോഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

May 16, 2021
Google News 1 minute Read

ഹമാസ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം ഇടുക്കിയിലെ കീരിത്തോട്ടെ വീട്ടിലെത്തിച്ചു. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ മൃതദേഹം സംസ്കരിക്കും.

ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ പുലർച്ചെ ഡൽഹിയിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി വി.മുരളീധരനായിരുന്നു ഏറ്റുവാങ്ങിയത്. ഇസ്രയേൽ നയതന്ത്ര പ്രതിനിധിയും പുഷ്പചക്രം അർപ്പിച്ചു. അതിനുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇടുക്കി എം പി ഡീൻ കുര്യാക്കോസും ബന്ധുക്കളും ചേർന്നാണ് ഏറ്റുവാങ്ങിയത്.

Story Highlights: israel rocket attack victim soumya body arrived

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here