Advertisement

മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം ചങ്ങനാശ്ശേരിക്ക് സമീപം അപകടത്തില്‍ പെട്ടു; മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

May 16, 2021
Google News 0 minutes Read

ചങ്ങനാശ്ശേരി മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

എസ്ഐ അടക്കം മൂന്നു പൊലീസുകാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു.നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here