Advertisement

ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; തൃശൂർ ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

May 16, 2021
Google News 0 minutes Read

ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്ന തൃശ്ശൂർ ജില്ലയിൽ അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും തുറക്കില്ല.പത്രം, പാൽ, തപാൽ വിതരണം ഉണ്ടാകും. പലചരക്കുകട, ബേക്കറി എന്നീവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം, പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

ശനിയാഴ്ച ദിവസങ്ങളില്‍ മത്സ്യം, മാംസം, കോഴിക്കട കോള്‍ഡ് സ്റ്റോറേജ് എന്നിവ രാവിലെ 7 മണി മുതല്‍ മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. എല്ലായിടത്തും ഹോം ഡെലിവറി വഴിയോ ആർആർടികൾ, വാർഡ് തല കമ്മിറ്റികൾ എന്നിവ വഴിയോ മാത്രമേ സാധനങ്ങൾ വിതരണം ചെയ്യാവൂ.

അനുവദനീയ വിൽപ്പനകേന്ദ്രങ്ങളിൽ ഒരു സമയം മൂന്ന് പേരേ ഉണ്ടാകാവൂ.ഹോട്ടലുകളും മറ്റു ഭക്ഷ്യഭോജന കടകളും രാവിലെ 8 മണി മുതല്‍ വൈകീട്ട് 7 മണിവരെ പാര്‍സല്‍ മാത്രം കൊടുക്കുന്നതിന് അനുവദനീയമാണ്. എന്നാൽ ഇവിടെയും ഹോം ഡെലിവറി വഴിയോ ആർആർടികൾ, വാർഡ് തല കമ്മിറ്റികൾ എന്നിവ വഴിയോ മാത്രമേ സാധനങ്ങൾ വിതരണം ചെയ്യാവൂ.

ജില്ലയില്‍ റേഷന്‍കട, പൊതുവിതരണകേന്ദ്രം, സഹകരണ സംഘം,സ്റ്റോറുകള്‍, പാൽ സാസൈറ്റികൾ എന്നിവ രാവിലെ 08.00 മുതല്‍ ഉച്ചതിരിഞ്ഞ് 05.00 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണെന്നും ജില്ലാ ഭരണകൂടം അറിയിക്കുന്നു. മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങി നടക്കാൻ പാടില്ലെന്നും, വഴിയോരക്കച്ചവടങ്ങളും വീടുകൾ തോറും കയറിയിറങ്ങി വിൽപ്പന നടത്തുന്നതും കർശനമായി നിരോധിച്ചുവെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here