പി എം കെയർ വെന്റിലേറ്ററും പ്രധാനമന്ത്രിയും തമ്മിൽ വ്യത്യാസമില്ല; രണ്ടും ജോലി ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പി.എം കെയർ ഫണ്ടിൽ നിന്നും രാജ്യത്ത് വിതരണം ചെയ്ത വെന്റിലേറ്ററുകളും നരേന്ദ്ര മോദിയും തമ്മിൽ ധാരാളം സമാനതകളുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടും സ്വന്തം ജോലി കൃത്യമായി ചെയ്യുന്നില്ല. പി.ആർ വർക്ക് മാത്രമേ കാര്യമായി നടക്കുന്നുള്ളുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘മോദിയും പി.എം കെയേഴ്സ് വെന്റിലേറ്ററും തമ്മിൽ ഒരുപാട് സാദൃശ്യങ്ങളുണ്ട്.
- ആവശ്യത്തിലധികം പരസ്യം.
- ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യില്ല.
- ആവശ്യമുള്ള സമയത്ത് കാണാൻ കൂടി കിട്ടില്ല’ -രാഹുൽ ട്വിറ്റ് ചെയ്തു.
പി എം കെയർ ഫണ്ടുപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകളിൽ പലതും സർക്കാർ ആശുപത്രികളിൽ ഉപയോഗശൂന്യമായി കിടക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here