മന്ത്രിസ്ഥാനം ജനാധിപത്യ കേരള കോൺഗ്രസിനുള്ള അംഗീകാരം; ആന്റണി രാജു

ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടിക്ക് കിട്ടിയ അംഗീകാരമാണ് മന്ത്രിസ്ഥാനമെന്ന് ആൻ്റണി രാജു. ഒരു എംഎൽഎ പോലും ഇല്ലാതിരുന്ന പാർട്ടിക്ക് എംഎൽഎയെ കിട്ടിയതിന് പിന്നാലെ ഇപ്പോൾ മന്ത്രിസ്ഥാനവും തരുന്നതിന് ഇടത് പക്ഷത്തോട് ആൻ്റണി രാജു നന്ദി അറിയിച്ചു.
കേരളത്തിന് വേണ്ടി ആവുന്നത് പോലെ ഇടത് പക്ഷത്തിനൊപ്പം നിന്ന് പ്രവർത്തിക്കും. താൻ ഒരു ഇടത് പക്ഷ ചിന്താഗതിക്കാരനായ കേരള കോൺഗ്രസുകാരനാണെന്നും ഇടത് പക്ഷത്തിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുമ്പ് ഐക്യ ജനാധിപത്യ മുന്നണി സീറ്റ് വാഗ്ദാനം നൽകിയിട്ട് പോലും പോയില്ലെന്നും ഓർമ്മിപ്പിച്ചു. ഇടത് പക്ഷ മനസാണ്, മത്സരിച്ചത് ഇടത് പക്ഷ മുന്നണിക്കൊപ്പം മാത്രമാണ്, ഇനിയുള്ള രാഷ്ട്രീയ ജീവിതവും ഇടത് പക്ഷത്തിനൊപ്പമായിരിക്കുമെന്ന് ആൻ്റണി രാജു വ്യക്തമാക്കി.
Story Highlights: Antony raju about his parties efforts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here