മാറിനല്‍കിയ കൊവിഡ് ബാധിതന്റെ മൃതദേഹം ബന്ധുക്കളെ തിരികെ ഏല്‍പ്പിച്ചു

കൊവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരന്റ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറി. സുന്ദരന്റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിനി കൗസല്യയുടെ മൃതദേഹം ഇന്നലെ സുന്ദരന്റ ബന്ധുക്കള്‍ മാറി നല്‍കി സംസ്‌കരിച്ചിരുന്നു.
പിടിഎ റഹീം എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിയിരുന്നു. മെഡിക്കല്‍ കോളജ് അധികൃതര്‍ തന്നെയാണ് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം തയാറാക്കിയത്. കൗസല്യയുടെ ചിതാഭസ്മം അടുത്ത ദിവസം ബന്ധുക്കള്‍ ഏറ്റുവാങ്ങും. മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടയില്‍ സംഭവിച്ച വീഴ്ചയാണ് മൃതദേഹം മാറി പോകാന്‍ ഇടയാക്കിയതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.
Story Highlights: covid 19, kozhikkode, medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here