Advertisement

എനിക്ക് കാലിസിനെപ്പോലെയോ വാട്സണെപ്പോലെയോ ആകാനാവും: വിജയ് ശങ്കർ

May 17, 2021
Google News 2 minutes Read
Kallis Watson Vijay Shankar

ദേശീയ ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങി തമിഴ്നാട് ഓൾറൗണ്ടർ വിജയ് ശങ്കർ. ബാറ്റിംഗ് ഓർഡറിലെ ഉയർന്ന സ്ഥാനങ്ങളിലൊന്നിൽ കളിക്കാനാണ് തൻ്റെ പദ്ധതിയെന്നും അതുവഴി ദേശീയ ടീമിൽ തിരിച്ചെത്താമെന്നാണ് പ്രതീക്ഷയെന്നും വിജയ് ശങ്കർ പറഞ്ഞു. തനിക്ക് ജാക്കസ് കാലിസിനെപ്പോലെയോ ഷെയിൻ വാട്സണെപ്പോലെയോ ആകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

“ഞാൻ നിലവിൽ ഒരു ടീമിനോടും സംസാരിച്ചിട്ടില്ല. ഇപ്പോൾ ഞാൻ ശൂന്യതയിലാണ്. എന്നാൽ, കഴിഞ്ഞ വർഷം മറ്റേതെങ്കിലും സ്റ്റേറ്റ് ടീമിനായി കളിക്കാമെന്ന് കരുതിയതാണ്. ബാറ്റിംഗ് ഓർഡറിൽ ഉയർന്ന സ്ഥാനങ്ങളിൽ കളിക്കണമെന്നുണ്ട്. അങ്ങനെയാണെങ്കിലേ കൂടുതൽ റൺസ് സ്കോർ ചെയ്യാനാവൂ. അഞ്ചാം നമ്പറിലാണെങ്കിലും കുഴപ്പമില്ല. എന്നാൽ, തമിഴ്നാട്ടിലും ഐപിഎലിലും ആറ്, ഏഴ് സ്ഥാനങ്ങളിലാണ് ഞാൻ കളിക്കുന്നത്. അതുകൊണ്ട് എനിക്ക് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്നില്ല. ആഭ്യന്തര മത്സരങ്ങളിലെങ്കിലും ബാറ്റിംഗ് ഓപ്പൺ ചെയ്യുകയോ നാല്, അഞ്ച് സ്ഥാനങ്ങളിലോ സ്ഥിരമായി കളിക്കേണ്ടതുണ്ട്. ഞാൻ റൺസ് സ്കോർ ചെയ്തില്ലെങ്കിൽ എന്നെ ടീമിൽ നിന്ന് പുറത്താകാവുന്നതാണ്. ഞാനൊരു ഓൾറൗണ്ടറാണ്. അതുകൊണ്ട് 6, 7 സ്ഥാനങ്ങളിൽ തന്നെ ബാറ്റ് ചെയ്യണമെന്നില്ല. എനിക്ക് കാലിസിനെപ്പോലെയോ വാട്സണെപ്പോലെയോ ആകാനാവും. അവർ മുൻനിരയിലാണ് ബാറ്റ് ചെയ്യുന്നത്. എനിക്കും അതിനു കഴിയും.”- വിജയ് ശങ്കർ പറഞ്ഞു.

Story Highlights: I Can Also Be Like Kallis Or Watson: Vijay Shankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here