മോദിക്കെതിരായ പോസ്റ്റർ പ്രതിഷേധം; സുപ്രീം കോടതിയിൽ ഹർജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിപ്പിച്ചവരെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസ് നടപടിക്കെതിരേ സുപ്രീം കോടതിയിൽ ഹർജി. പ്രദീപ് കുമാർ എന്ന ആളാണ് ഹർജി നൽകിയത്. വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഡൽഹി പൊലീസിന്റെ നടപടി. എഫ്‌ഐആർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രിയെ വിമർശിച്ച് നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി പൊലീസ് 24 പേരെയാണ് അറസ്റ്റ് ചെയ്തത്. പൊതു മുതൽ നശിപ്പിച്ചതിൻറെ പേരിലാണ് ഇവർക്കെതിരേ കേസുകൾ ചുമത്തിയിരിക്കുന്നത്.
മോദി സർക്കാരിൻറെ വാക്‌സിൻ നയത്തെ എതിർത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. ”മോദിജി ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്‌സിൻ എന്തിനാണ് വിദേശത്തേക്ക് അയച്ചത്”എന്നായിരുന്നു പോസ്റ്ററുകളിൽ എഴുതിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here