ഡോക്ടറെ ബലാത്സംഗം ചെയ്തു; ഇൻകം ടാക്സ് കമ്മീഷണർക്കെതിരെ കേസ്

ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത അസിസ്റ്റന്റ് ഇൻകം ടാക്സ് കമ്മീഷണർക്കെതിരെ കേസെടുത്തു. പുതുച്ചേരി സ്വദേശി 35 കാരനായ ഉദ്യോഗസ്ഥനാണ് പ്രതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
നാഗ്പൂരിൽ നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടാക്സിൽ പരിശീലനക്കാലത്താണ് പ്രതി ഡോക്ടറെ പരിചയപ്പെടുന്നത്. പിന്നീട് ഫോൺ നമ്പർ കൈമാറി. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചെന്നും തന്റെ നഗ്‌ന ചിത്രങ്ങൾ ഫോണിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. വിവാഹത്തിന് നിർബന്ധിച്ചാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
പ്രതി ഇപ്പോൾ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വാർത്താഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here