Advertisement

കെ കെ ശൈലജയെ മാറ്റിയതിൽ അതൃപ്തി അറിയിച്ച് കേന്ദ്രനേതാക്കൾ

May 18, 2021
Google News 1 minute Read

മന്ത്രിസഭയിൽ നിന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ മാറ്റിയതില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തി. ബൃന്ദ കാരാട്ട് അതൃപ്തി അറിയിച്ചു. ശൈലജയ്ക്ക് ഇളവ് നല്‍കാമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു.

എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ.കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

അതേസമയം തീരുമാനം പാർട്ടിയുടേതാണെന്നും അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു.

Story Highlights: Bindra Karat and Sitaram yechuri slams CPM decision

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here