Advertisement

2021 സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കൽ: പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് മോശം വാർത്ത

May 18, 2021
Google News 1 minute Read

ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന കൊറോണ കേസുകൾ കാരണം കേന്ദ്ര സർക്കാർ ഏപ്രിലിൽ മാറ്റിവച്ച സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയുടെ അന്തിമ വിധിക്കായി രാജ്യത്തുടനീളം ലക്ഷക്കണക്കിന് സി.ബി.എസ്.ഇ. വിദ്യാർത്ഥികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കോളേജ് പ്രവേശന പ്രക്രിയയെ ഇത് നേരിട്ട് ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.

നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോകുന്നു എന്നത് ശ്രദ്ധേയമാണ്, സി.ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷകൾ സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം വളരെ നിർണായകമാണ്.

പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മെയ് 14 ന് സി.ബി.എസ്.ഇ. അറിയിച്ചിരുന്നു. സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് 15 ദിവസത്തെ അറിയിപ്പ് കാലയളവ് ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ ‘നിഷാങ്ക്’ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സി.ബി.എസ്.ഇ. 12-ാം ക്ലാസ് ബോർഡ് പരീക്ഷ 2021 ഫലത്തിലെ കാലതാമസം ഇന്ത്യൻ വിദ്യാർത്ഥികളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

2021 ജനുവരിയിൽ 10.9 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിൽ ചേർന്നു. 2020 പ്രവേശനം മാറ്റിവച്ചതും, പാൻഡെമിക് നിയന്ത്രണങ്ങളിൽ ഇളവ് പ്രതീക്ഷിക്കുന്നതുമായ വിദ്യാർത്ഥികൾ ഈ വർഷം അപേക്ഷകൾ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനർത്ഥം മത്സരം വർദ്ധിക്കുമെന്നും ഫലങ്ങൾ വൈകിയാൽ അത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രശ്‌നമുണ്ടാക്കുമെന്നും ആണ്.

2021 സി.ബി.എസ്.ഇ. 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾ നീട്ടിവെക്കുന്നത് വിദേശ സർവകലാശാലാ അപേക്ഷാ പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥികൾക്ക് കുറഞ്ഞ സമയമേ ലഭിക്കുകയുള്ളുയെന്ന് വിശ്വസിക്കപ്പെടുന്നു.

2021 സി.ബി.എസ്.ഇ. 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കുന്നത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് നിരവധി അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നു, കാരണം വർഷം മുഴുവനും ശരാശരി വിദ്യാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി മാർക്ക് അനുവദിക്കുന്നത് പരീക്ഷകൾക്ക് മുമ്പ് കഠിനമായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല മാർക്ക് നേടാൻ സഹായകരമാകില്ല. കുറഞ്ഞ മാർക്ക് ലഭിച്ചാൽ വിദ്യാർത്ഥികൾക്ക് വിദേശത്ത് നല്ല കോളേജുകളിൽ പ്രവേശിക്കുന്നതിന് വീണ്ടും ബുദ്ധിമുട്ടുണ്ടാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here