Advertisement

സ്മിത്തിനെ വീണ്ടും ക്യാപ്റ്റനാക്കരുത്; ഓസ്ട്രേലിയയെ നയിക്കേണ്ടത് പാറ്റ് കമ്മിന്‍സ്; പേസ് ബൗളറെ പിന്തുണച്ച്‌ ഇയാന്‍ ചാപ്പല്‍

May 18, 2021
0 minutes Read

പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയൻ ക്യാപ്റ്റനാവണമെന്ന് മുൻ നായകന്‍ ഇയാന്‍ ചാപ്പല്‍. താന്‍ സ്ഥാനമൊഴിഞ്ഞാല്‍ സ്റ്റീവ് സ്മിത്ത് തന്നെ തിരിച്ചെത്തണമെന്ന് നിലവിലെ നായകന്‍ ടിം പെയ്ന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിന്‍സിനെ പിന്തുണച്ച്‌ ചാപ്പല്‍ രം​ഗത്തെത്തിയത്.

ക്യാപ്റ്റന്‍ സ്ഥാനത്ത് പുതിയ ആളെ പരീക്ഷിക്കേണ്ട സമയമെത്തി. വീണ്ടും സ്മിത്തിനെ നായകനാക്കുന്നത് പിന്നാക്കം നടക്കുന്നതിന് തുല്യമാണ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്‍റെ ഭാവിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ പാറ്റ് കമ്മിന്‍സിനെയാണ് നായകനാക്കേണ്ടത്. പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച്‌ അറിവുണ്ടായിയിരുന്നു എന്ന് തെളിഞ്ഞാലും കമ്മിന്‍സിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കരുതെന്നും ചാപ്പല്‍ പറഞ്ഞു.

പന്ത് ചുരണ്ടല്‍ സംഭവം നടക്കാതെ തടയാന്‍ കഴിയുമായിരുന്ന ഒരാള്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്തായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. അതുകൊണ്ടുതന്നെ കമ്മിന്‍സിന് പന്ത് ചുരണ്ടിയതിനെക്കുറിച്ചു അറിവുണ്ടായിരുന്നു എന്നത് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നതില്‍ അദ്ദേഹത്തിനുള്ള അയോഗ്യത ആകരുതെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top