തമിഴ്നാട്ടില്‍ വീണ്ടും ചികിത്സ കിട്ടാതെ 5 കൊവിഡ് ബാധിതര്‍ കൂടി മരിച്ചു

തമിഴ്നാട് സേലം സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സ കിട്ടാതെ അഞ്ച് കൊവിഡ് ബാധിതര്‍ മരിച്ചു. ആശുപത്രി മുറ്റത്ത് ചികിത്സ കാത്ത് കിടന്നവരാണ് മരിച്ചത്. ചികിത്സ തേടി നിരവധി ആശുപത്രികളില്‍ ഇവര്‍ കയറിയിറങ്ങിയിരുന്നു. ഇന്നലെ വൈകിട്ട് മുതല്‍ ആംബുലന്‍സില്‍ കാത്ത്കിടന്ന രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് പേരാണ് മരിച്ചത്. സ്വകാര്യ ആശുപത്രികളെ അടക്കം സമീപിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല.
അതേസമയം, സ്വകാര്യ ആംബുലന്‍സില്‍ ചികിത്സ കാത്ത് ആശുപത്രി മുറ്റത്ത് കാത്തുകിടക്കുന്നവരുടെ നീണ്ട നിരയാണ് ചെന്നൈയിലും ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസം മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ ആറ് കൊവിഡ് ബാധിതര്‍ മരിച്ചിരുന്നു. ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ ചെന്നൈയില്‍ വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂമില്‍ ബന്ധപ്പെട്ടാല്‍ ഓക്സിജന്‍ ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.
Story Highlights: Covid 19- Tamilnadu Hospital Covid patients Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here