Advertisement

ക്ഷേത്രങ്ങളിൽ ഇനി ഭക്തിഗാനങ്ങളില്ല പകരം കൊവിഡ് സന്ദേശം

May 18, 2021
0 minutes Read

വർഷങ്ങളായി കാസർഗോഡ് ചെറുവത്തൂർ പഞ്ചായത്തിലെ തുരുത്തിയിലെ ജനങ്ങൾ ഉറക്കമുണരുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ ഭക്തിഗാനം കേട്ടാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി, ക്ഷേത്രത്തിൽ നിന്ന് പുലർച്ചെ 4 മണിക്ക് ഉയരുന്ന ഗാനം വ്യത്യസ്തമാണ്.

പുലർച്ചെ 4 മണി മുതൽ ഒരു മണിക്കൂറോളം തിയാ സമുദായത്തിന്റെ ക്ഷേത്രത്തിൽ നിന്നുയരുന്നത് കോവിഡ് പ്രിവൻഷൻ ആന്റ് കൺട്രോൾ പ്രോട്ടോക്കോൾ സന്ദേശമാണ്. അയൽവാസികളുടെ വീടുകളിൽ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കാനും, കുട്ടികളെ പുറത്തേക്ക് അയക്കാതിരിക്കാനും, ജന്മദിനാഘോഷങ്ങൾ സംഘടിപ്പികാത്തിരിക്കാനും ജനങ്ങളോട് ആവശ്യപെടുന്നു. നാല് ദിശകൾ അഭിമുഖീകരിക്കുന്ന നാല് മതിൽ സ്പീക്കറുകൾ വിശ്വാസങ്ങളെയും തൊഴിലുകളെയും മുറിച്ചുമാറ്റി ആളുകളോട് മാസ്‌ക് ശരിയായി ധരിക്കണമെന്നും, പുറത്തേക്ക് പോകുമ്പോൾ സാമൂഹിക അകലം പാലിക്കണമെന്നും, പൊതു സ്ഥലങ്ങളിൽ തുപ്പരുതെന്നും ആവശ്യപെടുന്നു.

“ഇത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണ്. നമുക്ക് വേണ്ടത് അവബോധമാണ്, ഭയമല്ല,” ഇങ്ങനെയാണ് സന്ദേശം പോകുന്നത്. എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പ് വൈകുന്നേരം 5 മണിക്കും ഒരു മണിക്കൂർ പ്ലേ ചെയ്യുന്നുണ്ട്. നമ്മൾ ജീവിക്കുന്ന കാലം കണക്കിലെടുക്കുമ്പോൾ, ഭക്തിഗാനങ്ങളേക്കാൾ ഈ സന്ദേശം പ്രധാനമാണെന്നും ഇത് സ്വാധീനം ചെലുത്തുന്നുണ്ടെന്നുമാണ് നാട്ടുക്കാർ പറയുന്നത്.

നിലമംഗലത്തു ഭാഗവതി ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം തീരുമാനമെടുക്കൽ എളുപ്പമായിരുന്നില്ലെന്നും, എന്നാലെടുത്തത് ശരിയായ തീരുമാനമായിരുന്നെന്നും ഓട്ടോറിക്ഷ ഡ്രൈവറും, പാർട്ട് ടൈം ഫിലിം പ്രൊഡക്ഷൻ മാനേജരും, ക്ഷേത്രത്തിലെ 11 അംഗ ഗവേണിംഗ് കൗൺസിൽ അംഗവുമായ മനോജ് കുമാർ എം പി പറഞ്ഞു. ക്ഷേത്രത്തിലെ സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം കുറഞ്ഞത് 1,000 വീടുകളിലായി 2 കിലോമീറ്റർ വരെ സഞ്ചരിക്കുന്നുണ്ട്.

ചെറുവത്തൂർ പഞ്ചായത്തിലെ മറ്റ് മൂന്ന് ക്ഷേത്രങ്ങളിൽക്കൂടി ഇത്തരത്തിൽ കൊവിഡ് സന്ദേശം നൽകുന്നുണ്ടെന്ന് തുരുത്തി വാർഡ് മെമ്പറായ അബ്‌ദുൾ മുനീർ പറഞ്ഞു. അച്ചന്തുരുത്തിയിൽ രണ്ടിടത്തും, മയ്യിച്ചയിൽ ഒരിടത്തും പ്രോട്ടോക്കോൾ പിന്തുടരാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന് കൊവിഡ് നിയന്ത്രണ സന്ദേശങ്ങൾ പ്ലേ ചെയ്യുന്നു. അത് വളരെയധികം പ്രയോജനം ചെയ്‌തെന്നും, ഇന്ന് അച്ചന്തുരുത്തിയിലും തുരുത്തിയിലും ഒരു കൊവിഡ് കേസ് പോലുമില്ലെന്നും മുനീർ പറഞ്ഞു. തുരുത്തി ജുമ മസ്ജിദിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മുനീർ തൻ്റെ പള്ളിയിലും ഇത്തരത്തിലൊരു പങ്ക് വഹിക്കാൻ തീരുമാനിച്ചെന്നും അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top