വിവാദ കാർഷിക നിയമം; കർഷകർ മെയ് 26 ന് കരിദിനമായി ആചരിക്കും

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തുടർസമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ഡൽഹി അതിർത്തികളിലെ കർഷകസമരം ആറ് മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒട്ടാകെ മോദി സർക്കാരിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും.
ഒരു ഇടവേളയ്ക്ക് ശേഷം കാർഷികനിയമങ്ങൾക്കെതിരെ രാജ്യവ്യാപക സമരപരിപാടികൾ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹി അതിർത്തികളിൽ കർഷകരുടെ സമരം ഈ മാസം 26 ന് ആറ് മാസം പിന്നിടുകയാണ്. കൂടാതെ മോദി സർക്കാരിന്റെ ഏഴാം വാർഷികവും. ഈ സാഹചര്യത്തിലാണ് മെയ് 26 ന് കരിദിനമായി ആചരിക്കാൻ സംഘടനകൾ തീരുമാനിച്ചത്.
അതേസമയം, സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു. നിയമങ്ങൾക്ക് എതിരെ അഖിലേന്ത്യാ കൺവൻഷൻ നടത്താനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ഇതിന്റെ തീയതി ഉടൻ പ്രഖ്യാപിക്കും.
Story Highlights: Farmers To Observe May 26 As ‘Black Day’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here