Advertisement

മുതിർന്ന ബിജെപി നേതാവ് ചമൻ ലാൽ ഗുപ്ത അന്തരിച്ചു

May 18, 2021
Google News 1 minute Read

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന ചമൻ ലാൽ ഗുപ്ത അന്തരിച്ചു. 87 വയസ്സായിരുന്നു. ഗാന്ധിനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
മേയ് 5 ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഗാന്ധിനഗർ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് മുക്തനായ ശേഷം വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് രാവിലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. വാജ്പേയ് മന്ത്രിസഭയിൽ വിവിധ വകുപ്പുകളിൽ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.

Story Highlights: chaman lal gupta passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here